തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ശക്തമായി. വരുംദിവസങ്ങളിലും കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവർഷം ആരംഭിച്ചതിനുശേഷം ഇന്നലെ വരെ സംസ്ഥാനത്ത് 105 ശതമാനം അധികമഴയാണ് ലഭിച്ചത്. ശരാശരി 4.97 സെന്റിമീറ്റർ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, 10 സെന്റിമീറ്ററോളം മഴയാണ് ഇതുവരെ ലഭിച്ചത്.
കാലവർഷം ആരംഭിച്ചശേഷം ഏറ്റവും അധികം മഴ ലഭിച്ച കോഴിക്കോട് ജില്ലയിൽ 32 സെന്റിമീറ്റർ മഴയാണു ലഭിച്ചത്.
കാലവർഷം ആരംഭിച്ചശേഷം ഏറ്റവും അധികം മഴ ലഭിച്ച കോഴിക്കോട് ജില്ലയിൽ 32 സെന്റിമീറ്റർ മഴയാണു ലഭിച്ചത്.