കൊച്ചി: റേഷന്‍കടകള്‍ വഴി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ഒ.ടി.പി, ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമുള്ളതിനാല്‍ മാനുവല്‍ രീതി (യന്ത്രങ്ങളുടെ സഹായമില്ലാതെ) അനുവദിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
സാധനങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ ബയോമെട്രിക് വിവരങ്ങള്‍ പരിശോധിക്കുന്ന രീതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് ഈ വിശദീകരണം. ഇതു രേഖപ്പെടുത്തി സിംഗിള്‍ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കി.