തൊടുപുഴ: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച വിഷയത്തിൽ ജോസ് വിഭാഗത്തിന് അന്ത്യശാസനവുമായി പി.ജെ. ജോസഫ്. പ്രസിഡന്റ് സ്ഥാനം രാജിവച്ചില്ലെങ്കിൽ അവിശ്വാസ പ്രമേയം കൊണ്ടുവരും. യുഡിഎഫ് ഇക്കാര്യത്തിൽ കൃത്യമായ തീരുമാനം എടുത്തിട്ടുണ്ടെന്നും ജോസഫ് തൊടുപുഴയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.