കൊച്ചി: റേഷന്‍ കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ ബയോമെട്രിക് വിവരങ്ങള്‍ ഇ- പോസ് മെഷീനില്‍ രേഖപ്പെടുത്തണമെന്ന ഉത്തരവ് കോവിഡ് ഭീഷണി ഒഴിയുന്നതുവരെ നടപ്പാക്കരുതെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണു സിംഗിള്‍ ബെഞ്ചിന്റെ നടപടി. ഇ - പോസ് മെഷീന് ഉപയോഗിച്ച് ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തുന്ന രീതി കോവിഡ് ഭീതിയെത്തുടര്‍ന്ന് മാര്‍ച്ചില്‍ നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ ഇതു പുനഃസ്ഥാപിച്ച് ഉത്തരവിറങ്ങിയെന്നും ഈ സംവിധാനം പുനഃസ്ഥാപിക്കുന്നത് കോവിഡ് വ്യാപനത്തിന് ഇടയാകുമെന്ന് ആശങ്കയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.