തിരുവനന്തപുരം :പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂളുകളില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ നടപ്പാക്കുന്ന ’ലിറ്റില്‍ കൈറ്റ്സ്’ ഐടി ക്ലബ്ബുകളിലെ ’എ’ ഗ്രേഡ് നേടിയ ടിഎച്ച്എസ്എല്‍സി എഴുതുന്ന ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ക്കും ഗ്രേസ് മാര്‍ക്ക് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് kite.kera la.gov.inല്‍ ലഭ്യമാണ്.