തലശേരി: സിപിഎം കേന്ദ്രകമ്മിറ്റി അംഗവും വ്യവസായമന്ത്രിയുമായ ഇ.പി. ജയരാജനെ ബോംബെറിഞ്ഞു വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതികളായ 36 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടു. 2000 ഡിസംബര്‍ രണ്ടിന് രാത്രി 7.30 ന് പാനൂര്‍ എലാങ്കോടായിരുന്നു കേസിനാസ്പദമായ സംഭവം.
അക്കാലത്ത് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു ഇ.പി. ജയരാജന്. സിപിഎം പ്രവര്‍ത്തകനായിരുന്ന കൊല്ലപ്പെട്ട കനകരാജിന്റെ രക്തസാക്ഷി ദിനാചരണത്തില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് ജയരാജന് സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനുനേരെ ബോംബാക്രമണമുണ്ടായത്. 38 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.
22-ാം പ്രതിയായിരുന്ന വിനയന് പിന്നീട് കൊല്ലപ്പെടുകയും മറ്റൊരു പ്രതിയായ സന്തോഷ്കുമാര്‍ രോഗം ബാധിച്ചു മരിക്കുകയും ചെയ്തിരുന്നു. ബാക്കി 36 പ്രതികളെയാണ് കോടതി വെറുതെവിട്ടത്. ഇ.പി. ജയരാജന് അകമ്പടിപോയിരുന്ന ഡിവൈഎസ്പി ജയരാജനുള്‍പ്പെടെ 36 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. ബോംബാക്രമണത്തെ തുടര്‍ന്ന് പോലീസ് നാലു റൗണ്ട് വെടിവച്ചിരുന്നു.