+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റി​ക്കാ​ർ​ഡ് തു​ക​യ്ക്ക് ദു​ൽ​ഖ​റിന്‍റെ "കു​റു​പ്പ്’ ഒ​ടിടി ​റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു..?

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നായകനാകുന്ന ബിഗ്ബജറ്റ് ചിത്രം കുറുപ്പ് റിക്കാർഡ് തുകയ്ക്ക് ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വ​മ്പ​ൻ ഓ​ഫ​റു​ക​ളാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.ക​ഴ
റി​ക്കാ​ർ​ഡ് തു​ക​യ്ക്ക് ദു​ൽ​ഖ​റിന്‍റെ

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നായകനാകുന്ന ബിഗ്ബജറ്റ് ചിത്രം കുറുപ്പ് റിക്കാർഡ് തുകയ്ക്ക് ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വ​മ്പ​ൻ ഓ​ഫ​റു​ക​ളാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം തീ​യ​റ്റ​റു​ട​മ​ക​ളു​മാ​യി സ​ർ​ക്കാ​ർ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ കേ​ര​ള​ത്തി​ലെ തീ​യ​റ്റ​റു​ക​ൾ അ​ടു​ത്ത വ​ർ​ഷം വി​ഷു സീ​സ​ണി​ലേ തു​റ​ക്കു​ക​യു​ള്ളൂ എ​ന്ന തീ​രു​മാ​ന​മാ​യതാണ് കു​റു​പ്പി​ന്‍റെ ഒ​ടിടി ​റി​ലീ​സി​ന്‍റെ സാ​ധ്യ​ത​ക​ൾ വ​ർ​ധിപ്പി​ച്ചി​രി​ക്കു​ന്ന​ത്.

ദു​ൽ​ഖ​റി​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ മു​ട​ക്കു​മു​ത​ൽ 35 കോ​ടി​യാ​ണ്. താരത്തിന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വേ​ഫെറ​ർ ഫി​ലിം​സും എം ​സ്റ്റാ​ർ എ​ന്‍റർ​ടെയ്​ൻ​മെ​ന്‍റ്സും ചേ​ർ​ന്നാ​ണ് ചിത്രം നിർമിച്ചത്. കേ​ര​ളിനു പുറത്തും അ​ഹ​മ്മ​ദാ​ബാ​ദ്, മുംബൈ, മംഗളൂരു, മൈ​സൂ​രു, ദു​ബാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ലുമാ​യി ആ​റു മാ​സം നീ​ണ്ടു​നി​ന്ന ചി​ത്രീ​ക​ര​ണ​മാ​ണ് കു​റു​പ്പി​ന് വേ​ണ്ടി ന​ട​ത്തി​യ​ത്. 105 ദി​വ​സ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഷൂ​ട്ടിംഗിനാ​യി ചി​ല​വ​ഴി​ച്ചു. നിലവിൽ ചി​ത്ര​ത്തി​ന്‍റെ ഡ​ബ്ബിംഗ് ജോലികൾ പൂ​ർ​ത്തി​യാ​യി.

കേ​ര​ള​ത്തി​ലെ കു​പ്ര​സി​ദ്ധ പി​ടി​കി​ട്ടാ​പ്പു​ള്ളി സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കിയാണ് കുറുപ്പ് ഒരുക്കിയത്. ദുൽഖർ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു വ​ന്ന സെ​ക്ക​ൻ​ഡ് ഷോ ​എ​ന്ന ചി​ത്ര​മൊ​രു​ക്കി​യ ശ്രീ​നാ​ഥ് രാ​ജേ​ന്ദ്ര​നാണ് കുറുപ്പ് സം​വി​ധാ​നം ചെയ്യുന്നത്. ജി​തി​ൻ കെ. ​ജോ​സിന്‍റെ ക​ഥയ്ക്ക് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ഡാ​നി​യേ​ൽ സാ​യൂ​ജ് നാ​യ​രും കെ ​എ​സ് അ​ര​വി​ന്ദും ചേ​ർ​ന്നാ​ണ്. നി​മി​ഷ് ര​വി ഛായാ​ഗ്ര​ഹ​ണ​വും സു​ഷി​ൻ ശ്യാം ​സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്നു.

മൂ​ത്തോ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച ശോ​ഭി​ത ധു​ലി​പാ​ല​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ഇ​വ​രെ കൂ​ടാ​തെ ഇ​ന്ദ്ര​ജി​ത് സു​കു​മാ​ര​ൻ, സ​ണ്ണി വെ​യ്ൻ, ഷൈ​ൻ ടോം ​ചാ​ക്കോ, വി​ജ​യ​രാ​ഘ​വ​ൻ, പി ​ബാ​ല​ച​ന്ദ്ര​ൻ, സു​ര​ഭി ല​ക്ഷ്മി, ശി​വ​ജി​ത് പ​ദ്മ​നാ​ഭ​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.