കണ്ണൂർ: കോവിഡ് ബാധിച്ച് മലയാളി അബുദാബിയിൽ മരിച്ചു. കണ്ണൂർ ചാലാട് പന്നേൻപാറ കല്ലാളത്തിൽ പരേതരായ പുരുഷോത്തമൻ-കമലാക്ഷി ദമ്പതികളുടെ മകൻ ശ്രീജിത് (45) ആണ് മരിച്ചത്. അബുദാബിയിലെ ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. അബുദാബി ഇത്തിഹാദ് എയർവേസിൽ എയർക്രാഫ്റ്റ് മെയിന്റനൻസ് വിഭാഗത്തിൽ ടെക്നീഷ്യനാണ്. ഭാര്യ: അനീഷ. മക്കൾ: തൻവി, തീർത്ഥ. ഏകസഹോദരൻ: സാജൻ.