തൃശൂർ: കേരളത്തിലെ വിവിധ രൂപതകളിലെ ആശുപത്രികളിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും ഉപയോഗിക്കാനുള്ള വൈസർ ഷീൽഡ് ഫേസ് മാസ്ക് കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ സമിതിയും യുഎസിലെ പിഎസ്ജി ഗ്രൂപ്പ് സിഇഒയുമായ ജിബി പാറയ്ക്കലും സംയുക്തമായി വിതരണംചെയ്തു.
സംസ്ഥാനതല ഉദ്ഘാടനം തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലവും ഡയറക്ടർ ഫാ. ജിയോ കടവിയും ചേർന്ന് ആർച്ച്ബിഷപ്പിനു മാസ്കുകൾകൈമാറി. ആർച്ച്ബിഷപ് ജൂബിലി മിഷൻ മെഡിക്കൽ കോളജ് അസോസിയേറ്റ് ഡയറക്ടർ ഫാ. പോൾ പേരാമംഗലത്തിനു മാസ്കുകൾ നല്കി. രൂപത പ്രസിഡന്റ് അഡ്വ. ബിജു കുണ്ടുകുളം, ഗ്ലോബൽ സെക്രട്ടറി തൊമ്മി പിടിയത്ത്, ജൂബിലി മിഷൻ മെഡിക്കൽ കോളജ് സിഇഒ ഡോ. ബെന്നി ജോസഫ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ആൻഡ്രൂസ് കാക്കനാട്ട്, ഡോ. ബിൻസ് എം. ജോണ്, ജോണ്സണ് ജോർജ്, റിൻസണ് മണവാളൻ തുടങ്ങിയവർ പ്രസംഗിച്ചു.