കൊച്ചി: ദ്വീപ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനായി നാവികസേന നടപ്പാക്കുന്ന ‘സമുദ്രസേതു’ രക്ഷാദൗത്യത്തിന്റെ ഭാഗമായി ശ്രീലങ്കയില്‍നിന്ന് 685 പേരുമായി മടങ്ങിയ നാവിക കപ്പല്‍ തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖത്തെത്തി.
കൊളംബോയില്‍നിന്ന് വെള്ളിയാഴ്ച രാവിലെ പുറപ്പെട്ട ഐഎന്‍എസ് ജലാശ്വ കപ്പലാണ് ഇന്നലെ രാവിലെയോടെ തൂത്തുക്കുടിയില്‍ എത്തിയത്. കേരളത്തിനു പുറമെ തമിഴ്നാട്, ബിഹാര്‍, തെലുങ്കാന, കര്‍ണാടക എന്നിവിടങ്ങളിലുള്ള 553 പുരുഷന്മാരും 125 സ്ത്രീകളും ഏഴു കുട്ടികളുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. വൈദ്യപരിശോധനകള്‍ക്കു ശേഷമാണ് ഇവരെ കപ്പലില്‍ പ്രവേശിപ്പിച്ചത്.
തൂത്തുക്കുടിയില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ അതത് സംസ്ഥാനങ്ങളിലേക്ക് എത്തിക്കും.