കുറവിലങ്ങാട്: എംസി റോഡിൽ കാളികാവിൽ ദന്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ട് ഭർത്താവ് മരിച്ചു. മണ്ണയ്ക്കനാട് ഈഴക്കുന്നേൽ പരേതനായ ഒൗസേപ്പച്ചന്റെ മകൻ ജോർജ് ജോസഫ് (ജോർജുകുട്ടി-32)യാണ് മരിച്ചത്.
ഭാര്യ തെള്ളകം കാരിത്താസ് ആശുപത്രിയിലെ സ്റ്റാഫ് എലിസബത്ത് (ജെയ്മി) പരിക്കുകളോടെ കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ ഏഴേകാലോടെ കാരിത്താസ് ആശുപത്രിയിൽ ഭാര്യയെ ജോലിക്ക് കൊണ്ടുചെന്നാക്കുന്നതിനു പോകുന്പോഴായിരുന്നു അപകടം.
കോട്ടയം ഭാഗത്തുനിന്നെത്തിയ കാർ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
ജോർജുകുട്ടിയുടെ സംസ്കാരം ഇന്ന് രണ്ടിന് മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. എലിസബത്ത് (ജെയ്മി) കൂടല്ലൂർ അഴകംതറവടക്കേൽ കുടുംബാംഗം. അമ്മ ബ്രിജീത്ത മേലുകാവ് ഉദയംപറന്പിൽ കുടുംബാഗം. സഹോദരങ്ങൾ: ജൂനു തോട്ടപ്പള്ളിൽ (കടപ്പൂർ), ഷേർളി (കാനഡ), ജിനു (യുകെ).