ഗുരുവായൂർ: നാളെമുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിബന്ധനകളോടെ വിവാഹങ്ങൾ നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സമയക്രമവും നടപടികളും നിശ്ചയിച്ചു.
പുലർച്ചെ അഞ്ചുമുതൽ ഉച്ചയ്ക്കു 12 വരെ 10 മിനിറ്റു വീതം നല്കും. വിവാഹത്തിൽ പങ്കെടുക്കുന്നവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും അതാത് മെഡിക്കൽ ഓഫീസറിൽനിന്നു ലഭിച്ച നോണ്ക്വാറന്റൈൻ-നോണ്ഹിസ്റ്ററി സർട്ടിഫിക്കറ്റുകളും വിവാഹം ബുക്ക്ചെയ്യുമ്പോൾ ഹാജരാക്കണം. ഫോട്ടോഗ്രാഫർമാരെ ദേവസ്വം ഏർപ്പെടുത്തും. മറ്റുള്ളവരെ അനുവദിക്കില്ല. കിഴക്കേനട ബുക്ക്സ്റ്റാളിൽ രാവിലെ 10 മുതൽ രാത്രി ഏഴുവരെ വിവാഹം ബുക്ക്ചെയ്യാം.