കണ്ണൂർ: മസ്കറ്റിലുണ്ടായ വാഹനാപകടത്തിൽ മയ്യിൽ സ്വദേശി മരിച്ചു. മയ്യിൽ കമ്പനിപീടികയ്ക്കു സമീപത്തെ മുഹമ്മദ് കുഞ്ഞി (30) യാണു മരിച്ചത്. മസ്കറ്റിൽ വ്യാപാരസ്ഥാപനം നടത്തുന്ന മുഹമ്മദ് കുഞ്ഞി മൂന്നു മാസം മുമ്പ് നാട്ടിൽ വന്ന് മടങ്ങിയതായിരുന്നു. മസ്കറ്റിലെ മുൻകാലവ്യാപാരിയായ മൂസാന്റെയും കെ.പി.മറിയത്തിന്റെയും മകനാണ്. ഭാര്യ: മുംതാസ് (ഏഴാംമൈൽ). മക്കൾ: അയാൻ, ഹൈറ. സഹോദരങ്ങൾ: മർജാന, മുഹാദ് (ഖത്തർ), ഡോ. മുസമ്മിൽ.