തിരുവനന്തപുരം: സംസ്ഥാനത്തിന്റെ 46-ാമത് ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമലതയേറ്റു. രാവിലെ 9.35നാണ് സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി ചുമതലയേറ്റത്. ഭാര്യ പ്രീതി മേത്ത ഒപ്പമുണ്ടായിരുന്നു. സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ടോം ജോസ് ബൊക്കെ നൽകി അദ്ദേഹത്തെ സ്വീകരിച്ചു.
അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ടി. കെ. ജോസ്, ആശാ തോമസ്, രാജഷ് കുമാർ സിംഗ്, അഡീഷണൽ ചീഫ് സെക്രട്ടറിയും ചീഫ് ഇലക്ട്രൽ ഓഫീസറുമായ ടിക്കറാം മീണ, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ എന്നിവർ സന്നിഹിതരായിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന കോവിഡ് 19 ഉന്നതതല യോഗത്തിൽ പുതിയ ചീഫ് സെക്രട്ടറി പങ്കെടുത്തു.