തിരുവനന്തപുരം: ലൈസൻസുള്ള ക്ലബുകൾ വഴി ഇന്നു മുതൽ കുപ്പിയിൽ മദ്യവിൽപ്പന നടത്താമെന്ന് വ്യക്തമാക്കി സ൪ക്കാ൪ ഉത്തരവിറക്കി.
ക്ലബ് അംഗങ്ങൾക്ക് പരമാവധി മൂന്നു ലിറ്റർ വരെ മദ്യം പാഴ്സലായി വിതരണം ചെയ്യാനാണ് അനുമതി. രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് മദ്യ വിൽപ്പന അനുമതി. ക്ലബിൽ ഇരുന്നു മദ്യം കഴിക്കാൻ അനുമതി ഇല്ല. അതിനിടെ, ആപ് പരിഷ്കരിച്ച് വീണ്ടും പ്രവർത്തനം തുടങ്ങി. ബുക്കിംഗിന്റെ ദൂര പരിധി അഞ്ച് കിലോമീറ്ററാക്കി ചുരുക്കി. ബുക്ക് ചെയ്യുന്നവർക്ക് അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിലുള്ള ഷോപ്പുകളിലെ ടോക്കണുകൾ ലഭിക്കും.ഇന്ന് 4.4 ലക്ഷം ടോക്കണുകളാണ് വിതരണം ചെയ്യുക.