കൊച്ചി: കെവിന് വധക്കേസിലെ ഒന്നാം പ്രതി ഷാനു ചാക്കോയ്ക്കു ഹൃദ്രോഗബാധിതനായ പിതാവിനെ കാണാന്‍ ഹൈക്കോടതി ഏഴു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. കുറഞ്ഞൊരു കാലയളവില്‍ പിതാവിനൊപ്പം കഴിയാനാണ് പ്രതി അനുമതി തേടിയതെന്നു വിലയിരുത്തിയാണ് കോടതി ഹര്‍ജി അനുവദിച്ചത്. വിചാരണക്കോടതിയുടെ ശിക്ഷ സസ്പെന്‍ഡ് ചെയ്തു ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൈക്കോടതി തള്ളിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഡിവിഷന് ബെഞ്ചിന്റെ വിധി.