കൊച്ചി: അവയവദാനത്തിന്റെ നന്മയില് പുതുജീവന്‍ സ്വന്തമാക്കിയ അമ്മയെ സാക്ഷിയാക്കി മക്കള്‍ തങ്ങളുടെ അവയവങ്ങള്‍ ദാനംചെയ്യാന് സന്നദ്ധതയറിയിച്ചു. ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷം സുഖംപ്രാപിച്ച കോതമംഗലം സ്വദേശിനി ലീനയുടെ മക്കളായ ഷിയോണയും ബേസിലുമാണ് അനേകര്‍ക്ക് മാതൃകയും പ്രചോദനവുമാകുന്ന തീരുമാനത്തിലൂടെ അവയവദാന ശൃംഖലയില്‍ കണ്ണിചേര്‍ന്നത്.
ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനുംശേഷം ഇന്നലെ ആശുപത്രി വിട്ട ലീന (49) യ്ക്ക് ആശുപത്രി അധികൃതര്‍ ഒരുക്കിയ ഊഷ്മളമായ യാത്രയയപ്പു ചടങ്ങിലാണ് അവരുടെ മക്കള്‍ അവയവദാന സമ്മതപത്രം കൈമാറിയത്. മറ്റൊരു കുടുംബത്തിന്റെ മഹാദാനത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി തങ്ങളുടെ അമ്മയ്ക്കു ലഭിച്ച പുതുജീവനു പകരമായി തങ്ങളുടെ സാധ്യമായ എല്ലാ അവയവങ്ങളും ദാനം ചെയ്യാന്‍ സമ്മതമാണെന്ന് ഇരുവരും പറഞ്ഞു. എംടെക് വിദ്യാര്‍ഥിനിയാണു ഷിയോണ. ബേസില്‍ നിയമവിദ്യാര്‍ഥിയാണ്.
ചടങ്ങില്‍ വീഡിയോ കോള്‍ വഴി പങ്കെടുത്ത ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ലിസി ആശുപത്രിക്കും ചികിത്സയ്ക്കു നേതൃത്വം നല്കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും ലീനയുടെ മക്കള്‍ക്കും അഭിനന്ദനങ്ങള്‍ നേര്‍ന്നു. എറണാകുളം- അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. അവയവദാനത്തിനു സന്നദ്ധതയറിയിച്ചവര്ക്കുള്ള ഡോണര്‍ കാര്‍ഡ് അദ്ദേഹം ചടങ്ങില്‍ നല്കി.
ലീന കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു. കെഎന്‍ഒഎസ് മധ്യമേഖല നോഡല്‍ ഓഫീസര്‍ ഡോ. ഉഷ സാമുവല്‍, ആശുപത്രി ഡയറക്ടര്‍ റവ. ഡോ. പോള്‍ കരേടന്, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. ജെറി ഞാളിയത്ത്, ഫാ. ഷനു മൂഞ്ഞേലി, പോലീസ് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ. ലാല്‍ജി, ഡോ. റോണി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
മേയ് ഒമ്പതിനാണു ലീന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായത്. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം ചെമ്പഴന്തി സ്വദേശിനി ലാലി ടീച്ചറുടെ ഹൃദയം സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്റ്ററിലാണു ലിസിയില്‍ എത്തിച്ചത്. ലീനയുടെ ആരോഗ്യനില പൂര്ണതൃപ്തികരമാണെന്നും നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ നടത്തി സാധാരണ ജീവിതവുമായി മുന്നോട്ടു പോകാനാകുമെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.