തിരുവനന്തപുരം: കേരളത്തില്‍ ഇന്നലെ 61 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 20 പേര് വിദേശത്തു നിന്നും (യുഎഇ-എട്ട്, കുവൈറ്റ്-അഞ്ച്, ഒമാന്‍-നാല്, സൗദി അറേബ്യ-ഒന്ന്, ഖത്തര്‍-ഒന്ന്, മാലിദ്വീപ്-ഒന്ന്) 37 പേര് മറ്റു സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-20, തമിഴ്നാട്-ആറ്, ഡല്‍ഹി-അഞ്ച്, കര്‍ണാടക-നാല്, ഗുജറാത്ത്-ഒന്ന്, രാജസ്ഥാന്-ഒന്ന്)നിന്നും വന്നതാണ്. നാലു പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്- പാലക്കാട്, കൊല്ലം ജില്ലകളിലുള്ള രണ്ടുപേര്‍ക്കു വീതം.
ചികിത്സയിലായിരുന്ന 15 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള അഞ്ച് പേരുടെയും (ഒരു കാസര്‍ഗോഡ് സ്വദേശി), കോഴിക്കോട് ജില്ലയില്‍നിന്നുള്ള നാലു പേരുടെയും പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍നിന്നുള്ള രണ്ടുപേരുടെ വീതവും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇനി ചികിത്സയിലുള്ളത് 670 പേരാണ്. 590 പേര് ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി. ഇന്നലെ 10 പ്രദേശങ്ങളെക്കൂടി ഹോട്ട്സ്പോട്ടുകളാക്കി. കാസര്‍ഗോഡ് ജില്ലയിലെ ബദിയടുക്ക, പീലിക്കോട്, പാലക്കാട് -പല്ലശന, പുതുനഗരം, കണ്ണൂര്‍- തലശേരി മുനിസിപ്പാലിറ്റി, കൊല്ലം-പന്മന, പുനലൂര്‍ മുനിസിപ്പാലിറ്റി, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല പ്രദേശങ്ങളാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍. കൊല്ലം -കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല. കണ്ടെയ്ന്മെന്റ് സോണുകളില്ല. ആകെ 116 ഹോട്ട് സ്പോട്ടുകളാണുള്ളത്.