തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളുടെ അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ഇടപെടല്‍ വീണ്ടുമെന്ന് ആക്ഷേപം. സര്‍വകലാശാലകളുടെ അക്കാദമിക് വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ പാടില്ലെന്ന ഗവര്‍ണറുടെ താക്കീത് അവഗണിച്ചുകൊണ്ടാണ് ഇടപെടലെന്നു സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ചെയര്മാന് ആര്.എസ് ശശികുമാറും സെക്രട്ടറി എം. ഷാജര്‍ ഖാനും ആരോപിച്ചു.
കോവിഡിന്റെ മറവില്‍ സര്‍വകലാശാലകളുടെ അക്കാദമിക് കാര്യങ്ങളില്‍ ഇടപെട്ടുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും സര്‍വകലാശാലകളുടെ ബന്ധപ്പെട്ട അക്കാദമിക് സമിതികളില്‍ അടിയന്തരമായി ചര്‍ച്ച ചെയ്ത് മേല്‍നടപടികള്‍ കൈക്കൊള്ളണമെന്നും ഇവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കോളജുകളുടെ പ്രവര്‍ത്തനസമയം രാവിലെ 8.30 മുതല്‍ 1.30 വരെ ആയി മാറ്റണമെന്നും, ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ ജൂണ്‍ ഒന്നു മുതല്‍ അക്കാദമിക വര്‍ഷം ആരംഭിക്കണമെന്നും അധ്യയനം, വിദ്യാര്‍ഥികളുടെ ഹാജര്‍, എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കു കൈമാറണമെന്നുമാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.
ലോക്ക് ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കാനിരിക്കെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനാകില്ലെന്ന് ബോധ്യമുള്ളപ്പോഴാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കോളജ് തുറക്കല്‍ പ്രഖ്യാപനം.
സര്‍വകലാശാലാ ചട്ടങ്ങള്‍ പ്രകാരം അഫിലിയേറ്റഡ് കോളജുകളിലെ അധ്യയന സമയം, ഹാജര്‍നില, പാഠ്യ-പാഠ്യേതര വിഷയങ്ങള്‍ എന്നിവയില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ട സര്‍വകലാശാലകളെ മറികടന്നാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനം ആശ്വാസകരമാണെങ്കിലും ഓണ്‍ലൈന്‍ പഠനം നടത്തുന്നതിനുള്ള യാതൊരു ഒരുക്കങ്ങളും കോളജുകള്‍ നടത്താതെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
സര്‍വകലാശാലകളുടെ ബന്ധപ്പെട്ട സമിതികളില്‍ വിശദമായ ചര്‍ച്ചകള്‍ കൂടാതെയാണ് ഓണ്‍ലൈന്‍ പഠനം ആരംഭിക്കാനും കോളജുകളിലെ അധ്യയന സമയം മാറ്റാനും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിന് ഭാരവാഹികള്‍ പറഞ്ഞു.