തിരുവനന്തപുരം: കേരളതീരത്തിനടുത്തായി അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ മേഖല അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ചയോടെ ഇതു ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.
ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ തെക്കൻ ഗുജറാത്ത്-ഉത്തര മഹാരാഷ്ട്ര തീരത്തെത്തുമെന്നു പ്രതീക്ഷിക്കുന്നു.
ചുഴലിക്കാറ്റായി മാറിയാൽ ’നിസർഗ’ എന്നായിരിക്കും പേരു നൽകുക. ബംഗ്ലാദേശാണ് പേര് നിർദേശിച്ചിരിക്കുന്നത്.