ഹരിപ്പാട്: ആറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു. കായംകുളം ചേരാവള്ളി മാളിക പടീറ്റതിൽ സൈനുലാബ്ദീന്റെ മകൻ മുഹമ്മദ് അനസ് (28), ചേരാവള്ളി ജിനുഭവനത്തിൽ തങ്കച്ചൻ ഡാനിയന്റെ മകൻ ജിതിൻ തങ്കച്ചൻ (28) എന്നിവരാണ് മരിച്ചത്.
പള്ളിപ്പാട് ആഞ്ഞിലുമൂട്ടിൽ പാലത്തിനു തെക്കുവശം ഇന്നലെ വൈകിട്ട് 5.30ഓടെ ആയിരുന്നു അപകടം. മീൻ പിടിക്കാനായി സുഹൃത്തുക്കളായ നാലു പേരാണ് പള്ളിപ്പാട് എത്തിയത്. മീൻ പിടിക്കുന്നതിനിടെ ഇരുവരും കുളിക്കാനായി ആറ്റിൽ ഇറങ്ങുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഹരിപ്പാട് പോലീസും റാപ്പിഡ് റെസ്ക്യു ടീമും ചേർന്നു നടത്തിയ തെരച്ചിലിൽ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപതി മോർച്ചറിയിൽ. ഖത്തറിൽ ആയിരുന്ന അനസ് മൂന്നു മാസം മുൻപാണ് നാട്ടിൽ എത്തിയത്. അമ്മ: കുഞ്ഞുമോൾ. സഹോദരി : അനീഷ. ജിതിന്റെ അമ്മ: ശോശാമ്മ, ഭാര്യ: എലിസബത്ത്. മകൾ: അന്നാമ്മ