തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ നടത്താൻ നിർദേശിച്ചിട്ടുള്ള ഓൺലൈൻ ക്ലാസുകളുടെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. കെ. ടി. ജലീൽ രാവിലെ 8.30ന് തിരുവനന്തപുരം സംസ്കൃത കോളജിലെ ഒറൈസ് കേന്ദ്രത്തിൽ കൂടി ലൈവ് ക്ലാസ് നടത്തി നിർവഹിക്കും.
ഇ- ക്ലാസ് ഒറൈസ് സംവിധാനമുള്ള 75 സർക്കാർ കോളജുകളിലും മറ്റുള്ളവർക്ക് താഴെ പറയുന്ന ലിങ്കിലും തത്സമയം ലഭിക്കും. asapkerala.webex.com
സംസ്ഥാനത്ത് ഒന്നുമുതൽ പിജി വരെയുള്ള എല്ലാ ക്ലാസുകളും ജൂൺ ഒന്നിന് ആരംഭിക്കുമെന്നുള്ള സർക്കാർ തീരുമാനം നടപ്പിലാക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അധ്യയനം നടത്താനാണ് നിർദേശം നൽകിയിട്ടുള്ളത്. അക്കാദമിക കലണ്ടറിന്റെ അടിസ്ഥാനത്തിൽ ടൈംടേബിളുകൾ തയാറാക്കി രാവിലെ 8.30ന് തുടങ്ങി ഉച്ചയ്ക്ക് 1.30ന് അവസാനിക്കുന്ന രീതിയിൽ അധ്യാപകർ ഓൺലൈനിൽ കൂടി ക്ലാസുകൾ കൈകാര്യം ചെയ്യും.
സാങ്കേതിക സംവിധനങ്ങളുടെയും ഇന്റർനെറ്റിന്റെയും ലഭ്യതയെ അടിസ്ഥാനമാക്കി മുഴുവൻ സമയ ലൈവ് ക്ലാസുകൾ നൽകാം. ഇതിന്റെ പരിമിതി മറികടക്കാൻ, അധ്യാപകൻ ക്ലാസെടുക്കുന്ന വീഡിയോകളോ മറ്റു പ്രഗത്ഭർ നയിക്കുന്ന ക്ലാസുകളുടെ വീഡിയോകളോ കുട്ടികൾക്ക് നൽകാം. നിശ്ചിത ഇടവേളകളിൽ ലൈവ് ക്ലാസുകൾ വഴി നേരിട്ട് ആശയ സംവാദം നടത്താം. ഇത്തരത്തിലുള്ള ഫ്ളിപ് ക്ലാസ് റൂം പഠനരീതിയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. ഇതുവഴി മുഴുവൻ സമയവും ലൈവ് ക്ലാസ് റൂം ലഭ്യമാകുന്നതിനുള്ള പരിമിതികൾ ഒരളവുവരെ മറികടക്കാൻ സാധിക്കും. മാത്രവുമല്ല നിശ്ചിത ഇടവേളകളിലെങ്കിലും അധ്യാപക-വിദ്യാർഥി സംവാദം ഉറപ്പിക്കാനുമാകും.
ഓൺലൈൻ ക്ലാസുകൾക്ക് വേണ്ട സാങ്കേതിക സംവിധാനങ്ങൾ ലഭ്യമല്ലാത്ത കുട്ടികൾക്കു ക്ലാസുകൾ ലഭ്യമാക്കാൻ വേണ്ട ക്രമീകരണങ്ങൾ കോളജുകളിലോ അടുത്തുള്ള മറ്റു സ്ഥാപനങ്ങളിലോ പ്രിൻസിപ്പൽമാർ ഒരുക്കണം.