കണ്ണൂര്‍: സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെല്‍ട്രോണ്‍ കോംപണന്റ് കോംപ്ലക്സ് ലിമിറ്റഡ് (കെസിസിഎല്‍) കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉത്പാദനത്തിലും വിറ്റുവരവിലും റിക്കാര്‍ഡ്. 2019-20ല്‍ 64.15 കോടി രൂപയുടെ ഉത്പാദനം നടത്തിയ സ്ഥാപനം 70.09 കോടി രൂപയുടെ വിറ്റുവരവും നേടി. ഒപ്പം 1.99 കോടി രൂപയുടെ ചരിത്രത്തിലെ ഉയര്‍ന്ന ലാഭവും നേടി. വിവിധതരം കപ്പാസിറ്ററുകള്‍, റസിസ്റ്റര്‍, ക്രിസ്റ്റല്‍സ് എന്നിവയാണ് സ്ഥാപനത്തില്‍ നിര്‍മിക്കുന്നത്.