കോട്ടയം: സംസ്ഥാന സർക്കാരിന്റെ ഒരൊറ്റ ‘ആപ്പിലൂടെ’ അഞ്ച് ജീവനുകളാണ് കഴിഞ്ഞ 48 മണക്കൂറിനുള്ളിൽ അപഹരിക്കപ്പെട്ടതെന്നും കരയാൻ ഒരിറ്റു കണ്ണുനീർ ബാക്കിയുണ്ടെങ്കിൽ കരയാൻ പറ്റിയ സമയമിതാണെന്നും കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കെസിബിസി മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച ’സൂം മീറ്റിംഗ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം