മസ്കറ്റ്: ഒമാനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ജില്ലയിലെ അഞ്ചൽ ഇടമുളക്കൽ കൈപ്പള്ളി വിജയനാഥ് വിശ്വനാഥ് (68) ആണ് മരിച്ചത്. റോയൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്ന ഇദ്ദേഹം ഒരു വർഷമായി മസ്കറ്റിലുള്ള മകൻ സുവിൻ നാഥിനോടൊപ്പം താമസിക്കുകയായിരുന്നു. ഇടമുളക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥ് സഹോദരനാണ്.
കുവൈറ്റിൽ മരിച്ചു
പത്തനംതിട്ട: കുവൈറ്റില്‍ കൊറോണ ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട വല്ലന എരുമക്കാട് കിഴക്കേക്കര വീട്ടില്‍ പവിത്രന് ദാമോദരനാ(52)ണ് കഴിഞ്ഞ രാത്രി മരിച്ചത്. കൊറോണയെത്തുടര്‍ന്നു ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 22 വര്‍ഷമായി അഹമദി കമ്പനിയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം അബ്ബാസിയയിലാരുന്നു താമസിച്ചിരുന്നത്. ഭാര്യ: ബിന്ദു. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കുവൈറ്റില്‍ സംസ്കരിക്കും. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കുവൈറ്റില്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ച മൂന്നാമത്തെ മലയാളിയാണ് ഇദ്ദേഹം.
യുഎഇയിൽ മരിച്ചു
ദുബായ്: കോവിഡ് ബാധിച്ച് യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട റാന്നി ചേലക്കാട് പൂഴിക്കുന്ന് തച്ചനാലിൽ ഫിലിപ്പോസ് തോമസ് -ഏലിയാമ്മ ദന്പതികളുടെ മകൻ ടി.ടി.തോമസ് (53) ആണ് അജ്മാൻ ഷെയ്ഖ് ഖലീഫാ ആശുപത്രിയിൽ മരിച്ചത്. പനി ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ: കുഞ്ഞൂഞ്ഞമ്മ (ബീന). മക്കൾ: ഷിബിൽ, ഷിബിൻ, സ്നേഹ.