ചങ്ങരംകുളം(മലപ്പുറം): കോക്കൂർ സിഎച്ച് നഗറിൽ താമസിക്കുന്ന പരേതനായ അറക്കൽ ബാവുവിന്റെ മകൻ മൊയ്തീൻകുട്ടി(55)യാണ് ഇന്നലെ പുലർച്ചെ അബുദാബിയിൽ മരിച്ചത്. കോവിഡ്ബാധ മൂലം ചികിത്സയിൽ കഴിഞ്ഞ മൊയ്തീൻ കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ് ആയെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്നു ആശുപത്രിയിലായിരുന്നു.
മൊയ്തീൻകുട്ടിയുടെ മരണത്തിന്റെ ഞെട്ടൽ മാറും മുന്പാണ് വൈകീട്ട് നാലോടെ അടുത്ത മരണവാർത്തയെത്തുന്നത്.
കോക്കൂർ കിഴക്കുമുറി സ്വദേശി ചുള്ളിപ്പറന്പിൽ അബൂബക്കർ(52)ആണ് ചികിത്സയിലിരിക്കേ ഞായറാഴ്ച വൈകുന്നേരം നാലോടെ മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചത്. രണ്ടുപേരുടെയും മൃതദേഹം വൈകുന്നേരത്തോടെ അബുദാബിയിൽ തന്നെ കബറടക്കം നടത്തി. റസിയയാണ് മൊയ്തീൻകുട്ടിയുടെ ഭാര്യ.ഷാഹിദ്, റാഷിദ്, റഷ്മിയത്ത് എന്നിവർ മക്കളാണ്.മരുമകൻ ഷെമീർ. നഫീസയാണ് മരിച്ച അബൂബക്കറിന്റെ ഭാര്യ. മക്കൾ: റമീന, റുബീന. മരുമക്കൾ: സഹദ്, ഷെരീഫ്.