കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയുടെ ലോകത്തേക്ക് കടന്നു വന്ന കാവേരി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവർന്ന നായികയാണ്.
ഉദ്യാന പാലകൻ, ഗുരു, കിലുകിൽ പന്പരം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മിഥുനം തുടങ്ങി നിരവധി ചിത്രങ്ങളിൽ കാവേരി വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തിരുവല്ല സ്വദേശിയായ കാവേരിയുടെ യഥാർത്ഥ പേര് കല്യാണി എന്നാണ്. മലയാളത്തെ കൂടാതെ തമിഴിലും തെലുങ്കിലും കന്നടയിലും കാവേരി നായികയായി തിളങ്ങി.
ഇപ്പോൾ അഭിനയ മേഖല കൂടാതെ സംവിധാന രംഗത്തേക്കും കടന്നു വരികയാണ് കാവേരി. പുന്നകൈ പൂവേ എന്ന തമിഴ് ചിത്രമാണ് കാവേരി സംവിധാനം ചെയ്യുന്നത്. തെലുങ്ക് നടൻ ചേതൻ ചീനു നായക കഥാപാത്രത്തെ അവതരിപ്പിക്കുന്പോൾ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാവേരി തന്നെയാണ്. യഥാർഥ സംഭവങ്ങളെ ആധാരമാക്കിയുള്ള ഈ സൈക്കോളജിക്കൽ ത്രില്ലർ നിർമിക്കുന്നതും കാവേരി തന്നെയാണ്.