പത്തനംതിട്ട: സ്വന്തം നാട്ടിലേക്കുള്ള ട്രെയിന്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ചു പത്തനംതിട്ടയില്‍ ഇന്നലെ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. പത്തനംതിട്ട ടൗണ്‍, പുല്ലാട്, കോഴഞ്ചേരി, ഏനാത്ത് എന്നിവിടങ്ങളിലാണ് റോഡ് ഉപരോധിച്ചു പ്രതിഷേധിച്ചത്. പാറ്റ്നയിലേക്ക് ഇന്നലെ പുറപ്പെടുമെന്നറിയിച്ചിരുന്ന ട്രെയിന്‍ റദ്ദാക്കിയതറിയാതെ ഇതില്‍ പുറപ്പെടാനെത്തിയവരാണു പ്രതിഷേധിച്ചത്. റോഡ് ഉപരോധിച്ച ഇവരെ പോലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു.
ക്യാമ്പുകളിലേക്കു മടങ്ങിയ തൊഴിലാളികളെ ഇന്നു പുലര്‍ച്ചെ ആലപ്പുഴയില്‍നിന്നു നാട്ടിലേക്ക് അയയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ക്യാമ്പുകളിലേക്കു മടങ്ങിയ തൊഴിലാളികളെ ഇന്നു പുലര്‍ച്ചെ ആലപ്പുഴയില്‍നിന്നു നാട്ടിലേക്ക് അയയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.