നെടുമ്പാശേരി: രാജ്യാന്തര വിമാനസര്‍വീസുകളില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയതോടെ അടുത്ത ദിവസങ്ങളിലായി കൂടുതല്‍ വിമാനങ്ങള്‍ കൊച്ചിയിലേക്കു സര്‍വീസ് നടത്തും. നൈജീരിയയില്‍നിന്ന് എയര്‍ പീസ് വിമാനം ഇന്നു രാവിലെ 8.30ന് നെടുമ്പാശേരിയിലെത്തും. ദമാമില്‍നിന്ന് ഇന്‍ഡിഗോയുടെ ചാര്‍ട്ടേഡ് വിമാനവും അടുത്തദിവസം യാത്രക്കാരുമായി എത്തും.