തിരുവനന്തപുരം: തിങ്കളാഴ്ചയോടെ കേരള തീരത്തിനടുത്തായി തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ശക്തമായ കാറ്റിനും കടലാക്രമണത്തിനുമുള്ള സാധ്യത മുന്നിൽക്കണ്ട് മുന്നൊരുക്കങ്ങൾ നടത്തണം. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ കേരള തീരത്തുനിന്നു കടലിൽ പോകുന്നത് നിരോധിച്ചു.
ന്യൂനമർദം രൂപപ്പെടുകയും ശക്തിപ്രാപിക്കുകയും ചെയ്താൽ അഞ്ചു ദിവസം കൊണ്ട്, ന്യൂനമർദം ഗുജറാത്ത് തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
അതേസമയം മധ്യ-പടിഞ്ഞാറൻ അറബിക്കടലിൽ രൂപംകൊണ്ട രണ്ടാമത്തെ ന്യൂനമർദം കേരളത്തിന്റെ കാലാവസ്ഥയെ ബാധിക്കാനിടയില്ലെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇന്നലെ വൈകുന്നേരം ഒമാനിലെ സലാലയിൽനിന്ന് 20ഉം യെമൻ തീരത്തുനിന്ന് 230ഉം കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം വടക്കു പടിഞ്ഞാറു ദിശയിലാണ് സഞ്ചരിക്കുന്നത്. യെമൻ തീരത്തേക്കു നീങ്ങാനാണു സാധ്യത.
പത്തു ജില്ലകളിൽ ഇന്നു യെല്ലോ അലർട്ട്
തിരുവനന്തപുരം, പാലക്കാട്, വയനാട്, കാസർഗോഡ് ഒഴികെയുള്ള പത്തു ജില്ലകളിൽ ഇന്നു യെല്ലോ അലർട്ട് പ്രഖ്യാപിച്ചു കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, വയനാട്, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.