കൊച്ചി: സര്‍വീസില്‍നിന്നു തരം താഴ്ത്തിയതിനെതിരേ ഗുരുവായൂര്‍ ദേവസ്വം മുന്‍ ഭരണസമിതിയംഗം എന്‍. രാജു നല്കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഫോര്‍മാനായിരുന്ന തന്നെ രാഷ്ട്രീയ വൈരാഗ്യം മൂലം അറ്റന്‍ഡറായി തരം താഴ്ത്തിയെന്നും ഇന്നു സര്‍വീസില്‍ നിന്നു വിരമിക്കാനിരിക്കെ മെഡിക്കല്‍ ലീവില്‍ കഴിയുന്ന തന്നോട് അറ്റന്‍ഡറായി ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് ഇന്നു കൂടി ലീവില്‍ തുടരാന്‍ രാജുവിനെ അനുവദിച്ച് ഉത്തരവായി. ഹര്‍ജിയില്‍ ദേവസ്വം അധികൃതര്‍ ഒരു മാസത്തിനുള്ളില്‍ മറുപടി സത്യവാങ്മൂലം ഉണ്ടെങ്കില്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. 2013 മുതല്‍ രാജു ഫോര്മാന് തസ്തികയില്‍ ജോലി ചെയ്യുകയാണ്. ഡിസംബറില്‍ വാഹനാപകടത്തെത്തുടര്‍ന്നാണ് ഇയാള്‍ മെഡിക്കല്‍ ലീവില്‍ പ്രവേശിച്ചത്.