ഇടുക്കി: വൃഷ്ടിപ്രദേശത്തു ശക്തമായ മഴ പെയ്യുന്നതിനാലും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി ജില്ലയിൽ ഇന്നു ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കല്ലാർകുട്ടി, പാംബ്ല ഡാമുകൾ ഇന്നു തുറക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു.
ഇന്നു രാവിലെ 10 മുതൽ കല്ലാർകുട്ടി ഡാമിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തി 10 ക്യുമെക്സ്(സെക്കൻഡിൽ 10 ക്യൂബിക് മീറ്റർ) വരെ വെള്ളവും പാംബ്ല ഡാമിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തി 15 ക്യുമെക്സ് വരെ വെള്ളവും തുറന്നുവിടും. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു. (ഒരു ക്യുബിക് മീറ്റർ ആയിരം ലിറ്റർ).