തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഉത്തരക്കടലാസ് മൂല്യനിർണയം ജൂണ്‍ ഒന്നിന് ആരംഭിക്കാൻ ഇന്നലെ ചേർന്ന ക്യുഐപി യോഗത്തിൽ തീരുമാനം. രണ്ടാം ഘട്ടത്തിലെ എസ്എസ്എൽസി കണക്ക്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ മൂല്യനിർണയത്തിന് ജില്ലാ തലത്തിലാണ് ക്യാമ്പുകൾ ആരംഭിക്കുന്നത്.
ഉറുദു ഉത്തരക്കടലാസ് മൂല്യനിർണയത്തിന് എറണാകുളത്തിന് പുറമേ തൃശൂർ, പാലക്കാട്ടുകൂടി കേന്ദ്രങ്ങൾ ആരംഭിക്കാനും തീരുമാനിച്ചു. അറബിക്കിനു കോഴിക്കോടിനും എറണാകുളത്തിനും പുറമേ തിരുവനന്തപുരം കൂടി മൂല്യനിർണയ കേന്ദ്രം ആരംഭിക്കും.
ഒന്നാം ഘട്ടത്തിൽ നടന്ന ഇതര വിഷയങ്ങളുടെ മൂല്യനിർണയ കേന്ദ്രങ്ങൾ പഴയരീതിയിൽ തുടരും. കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർമാർ ചുമതലപ്പെടുത്തിയ അധ്യാപകർ മൂല്യനിർണയത്തിനെത്തേണ്ടതില്ല.
ആറാം പ്രവൃത്തി ദിന പ്രകാരമുള്ള കുട്ടികളുടെ എണ്ണവും തസ്തിക നിർണയവും സംബന്ധിച്ചു നിലവിലെ സാഹചര്യത്തിൽ നിയമ വശങ്ങൾ പരിശോധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകുമെന്നും ഇന്നലത്തെ യോഗത്തിൽ തീരുമാനിച്ചു.
ഡിജിഇ കെ. ജീവൻ ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ അധ്യാപക സംഘടനാ നേതാക്കളായ കെ.സി. ഹരികൃഷ്ണൻ, വി.കെ. അജിത്കുമാർ, എൻ. ശ്രീകുമാർ, എം.കെ. ബിജു, ടി.വി. അനൂപ്, അബ്ദുള്ള വാവൂർ, പി.എം. രാജീവ്, തമിമുദീൻ, ഹരീഷ് കടവത്തൂർ തുടങ്ങിയവർ പങ്കെടുത്തു.