തിരുവനന്തപുരം: മദ്യവിതരണത്തിനുള്ള ബെവ്കോ ആപ് തുടർച്ചയായ രണ്ടാം ദിവസവും തകരുകയും മദ്യവിതരണം കൂട്ടക്കുഴപ്പത്തിലെത്തുകയും ചെയ്തതോടെ ഈ ആപ്പിലെ അഴിമതി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണം പൂർണമായി ശരിയെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇത്രയും കൂട്ടക്കുഴപ്പമുണ്ടായിട്ടും ഈ ആപ് പിൻവലിക്കേണ്ടതില്ലെന്ന് എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചത് ഇതിന് പിന്നിലെ അഴിമതി മൂടിവയ്ക്കാനാണ്. ആപ് തകർന്നതോടെ ബാറുകാർ ടോക്കണൊന്നുമില്ലാതെ യഥേഷ്ടം മദ്യവില്പ നടത്തുകയും ബിവറേജസ് ഒൗട്ട് ലെറ്റുകളിൽ കച്ചവടം നടക്കാതിരിക്കുകയും ചെയ്യുകയാണ്.
സർക്കാരിന്റെ ബിവറേജസ് ഒൗട്ട്ലെറ്റുകളെ സർക്കാർ നോക്കുകുത്തിയാക്കി മാറ്റിയിരിക്കുകയാണ്. അവ പൂട്ടിപ്പോകുമെന്ന് പ്രതിപക്ഷം പറഞ്ഞത് അക്ഷരാർഥത്തിൽ ശരിയായി വന്നിരിക്കുകയാണ്.
സാങ്കേതിക മികവില്ലാത്തവരെയാണ് രാഷ്ട്രീയ താത്പര്യവും അഴിമതി സൗകര്യവും മുന്നിൽ കണ്ട് ആപ് നിർമാണത്തിനുള്ള ചുമതല ഏല്പിച്ചതെന്ന് പകൽ പോലെ വ്യക്തമായിരിക്കുകയാണ്. ടെൻഡർ നടപടികളിൽ ബോധപൂർവം അട്ടിമറി നടത്തിയാണ് സിപിഎം സഹയാത്രികന് ആപ് നിർമിക്കാനുള്ള കരാർ നൽകിയതെന്നു വ്യക്തമാണ്. അതിന്റെ ഫലമാണ് ഇപ്പോഴത്തെ കൂട്ടക്കുഴപ്പം. ടെൻഡർ തുക ഏറ്റവും കുറഞ്ഞതെന്നു കാണിക്കുന്നതിന് കള്ളക്കളി നടന്നു. വലിയ തോതിലുള്ള അഴിമതിയാണ് ഇതിനു പിന്നിൽ-അദ്ദേഹം ആരോപിച്ചു.