കണ്ണൂർ: കണ്ണൂരിൽ രാജധാനി എക്സ്പ്രസിന് കല്ലേറ്. കല്ലേറിൽ ബി സിക്സ് കോച്ചിലെ ഗ്ലാസ് തകർന്നു. വ്യാഴാഴ്ച രാത്രി എട്ടേകാലോടെ കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനിലെ ആനയിടുക്ക് ഭാഗത്തുനിന്നാണ് കല്ലേറുണ്ടായത്. യാത്രക്കാരാണ് കണ്ണൂർ റെയിൽവേ പോലീസിൽ വിവരം അറിയിച്ചത്.