കൊച്ചി: ആലപ്പുഴ ജില്ലയിലെ കറ്റാനത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് നേരത്തെ അനുവദിച്ച മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി പിന്‍വലിച്ചു. മേയ് 11ലെ ഇതു സംബന്ധിച്ച ഉത്തരവ് തിരിച്ചുവിളിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. ആക്രമണത്തിനിരയായ സുഹൈലിനെ കേസില്‍ കക്ഷി ചേര്‍ത്ത ഹൈക്കോടതി ഹര്‍ജി ഉചിതമായ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാനും നിര്‍ദേശിച്ചു.
വിഷ്ണു, ഹിലാല്‍, റിയാസ്, നാദീം എന്നീ പ്രതികള്‍ക്കാണ് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസില്‍ കക്ഷി ചേരാന്‍ താന്‍ നല്കിയ അപേക്ഷ പരിഗണിക്കാതെയാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടി ഉത്തരവു പുനഃപരിശോധിക്കാന്‍ സുഹൈല്‍ ഹര്‍ജി നല്കി.