കൊച്ചി: ആരോഗ്യസേവനം, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവ ഒഴികെയുള്ള മേഖലകളെയെല്ലാം ലോക്ക്ഡൗണ്‍ ബാധിച്ചതായും കോവിഡിനുശേഷവും വീട്ടിലിരുന്നു ജോലി ചെയ്യുന്ന രീതി തുടരുമെന്നും പ്രോജക്ട്സ് ടുഡെ നടത്തിയ സര്‍വേ. ലോക്ക്ഡൗണിനുശേഷം പദ്ധതികളുടെ സ്ഥിതി എന്തായിരിക്കും എന്നതിനെക്കുറിച്ചാണ് പ്രോജക്ട്സ് ടുഡെ രാജ്യവ്യാപക സര്‍വേ നടത്തിയത്.