തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രിന്‍സിപ്പൽമാരെ നിയമിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പുതിയ പ്രിന്‍സിപ്പലായി കൊല്ലം മെഡിക്കല്‍ കോളജിലെ ഡോ. സാറ വര്‍ഗീസിനെ നിയമിച്ചു.
ഡോ. അജയകുമാര്‍ ഈ മാസം വിരമിക്കുന്ന ഒഴിവിലാണു നിയമനം. കമ്യൂണിറ്റി മെഡിസിന് വിഭാഗം പ്രഫസറാണ് ഡോ. സാറ വര്‍ഗീസ്. കൊല്ലം മെഡിക്കല്‍ കോളജിലെ പുതിയ പ്രിന്‍സിപ്പലായി ഡോ. രവികുമാര്‍ കുറുപ്പിനെ നിയമിച്ചു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മെഡിസിന് വിഭാഗം മേധാവിയാണ്.
കോട്ടയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായി ഇടുക്കി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. പി.പി. മോഹനനെ നിയമിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ പുതിയ പ്രിന്‍സിപ്പൽ ഡോ. വിജയലക്ഷ്മിയാണ്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫിസിയോളജി വിഭാഗം പ്രഫസറാണ്. എറണാകുളം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളായി കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. എന്‍. റോയിയെ നിയമിച്ചു. കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായി ഡോ. സി.എസ്. വിക്രമനെ നിയമിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് സൈക്യാട്രി വിഭാഗം പ്രഫസർ ഡോ. വി. സതീഷാണ് ഇടുക്കി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ വാസ്കുലാര്‍ തൊറാസിക് സര്‍ജറി പ്രൊഫസറാണ് ഡോ. കെ.എം. കുര്യാക്കോസിനെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായി നിയമിച്ചു.