തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 40 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,004 ആയി. പത്തു പേർ ഇന്നലെ രോഗമുക്തി നേടി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 28 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും ഒന്പതു പേർ വിദേശത്തുനിന്നും വന്നവരാണ്. മൂന്നു പേർക്കു സന്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവരിൽ 16 പേർ മഹാരാഷ്ട്രയിൽനിന്നാണ്.
മലപ്പുറത്ത് ആറും കാസർഗോഡ് രണ്ടും ആലപ്പുഴ, വയനാട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും വീതമാണു രോഗം ഭേദമായത്. നിലവിൽ 445 പേരാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് ഇപ്പോൾ 1,07,832 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 892 പേരാണ് ആശുപത്രികളിൽ കഴിയുന്നത്.