തിരുവനന്തപുരം: ആരാധനാലയങ്ങൾ ഉടൻ തുറക്കാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആരാധനാലയങ്ങൾ തുറന്നാൽ വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കാൻ ബുദ്ധിമുട്ടാകും. സ്ഥിതിഗതികൾ മെച്ചപ്പെടുന്പോൾ ഇക്കാര്യം പരിഗണിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു.
* ഞായറാഴ്ച സംസ്ഥാനത്ത് ശുചീകരണ ദിനമാക്കണം. മുഴുവൻ ആളുകളും വീടും പരിസരവും ശുചിയാക്കണം. പൊതുസ്ഥലങ്ങൾ ശുചിയാക്കുന്നതിന്റെ ഉത്തരവാദിത്വം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കായിരിക്കും. കാലവർഷം വരുന്ന സാഹചര്യത്തിൽ മഴക്കാല രോഗങ്ങൾ തടയണം.
* വസ്ത്രവ്യാപാര ശാലകളിൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ ട്രയൽ നോക്കാൻ പാടില്ല. സ്ഥാപന ഉടമകൾ ഇത് ഉറപ്പാക്കണം.
* ജീവനക്കാരുടെ റിട്ടയർമെന്റിനോട് അനുബന്ധിച്ച് ആളുകൾ കൂടുന്നതും പാർട്ടികൾ നടത്തുന്നതും ഒഴിവാക്കണം. ഈ മാസം 31ന് ധാരാളം ജീവനക്കാർ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർദേശം.
* എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ അവസാനിക്കുന്ന ദിവസം വിദ്യാർഥികൾ പതിവായി ചെയ്യുന്നതു പോലുള്ള ആഘോഷം പാടില്ല. പരീക്ഷ കഴിഞ്ഞാൽ വിദ്യാർഥികൾ നേരെ വീടുകളിലേക്കു പോകണം.