തിരുവനന്തപുരം: കേരള പുനര്‍നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ -ചങ്ങനാശേരി എലിവേറ്റഡ് ഹൈവേയുടെ വിശദമായ പദ്ധതിക്ക് അനുമതി നല്കാന് തീരുമാനിച്ചു. 624.48 കോടിയാണ് ഇതിനു ചെലവ്. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഏറ്റെടുത്തിട്ടുള്ള പൊതുമരാമത്ത് റോഡുകളുടെ പട്ടികയില്‍ എറണാകുളം ജില്ലയിലെ ആരക്കുന്നം ആമ്പല്ലൂര്‍-പൂത്തോട്ട -പിറവം റോഡും പത്തനംതിട്ട ജില്ലയിലെ വയ്യാറ്റുപുഴ-പൊതിപ്പാട് റോഡും ഉള്‍പ്പെടുത്തു.