കൊച്ചി: കോവിഡ്-19 ബാധിച്ച് മരിച്ച കേരളത്തില്‍നിന്നുള്ള പ്രവാസികളുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം സാമ്പത്തികസഹായം നല്‍കണമെന്നു യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് എംപി. ഗള്‍ഫ് മേഖലയില്‍ മാത്രം 103 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ അവിടെ തന്നെ സംസ്കരിക്കുകയാണ് ചെയ്തത്. കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പലയിടത്തും ഇന്സ്റ്റിറ്റ്യൂഷന് ക്വാറന്റൈന് കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല.
പാലക്കാട് ഇറ്റലിയില്‍നിന്നെത്തിയ 27 പേരെ താമസിപ്പിച്ച ക്വാറന്റൈന് കേന്ദ്രത്തില്‍ ഒരു ബക്കറ്റും ഒരു മഗും മാത്രമാണുണ്ടായിരുന്നത്.
ക്വാറന്റൈൻ കേന്ദ്രങ്ങളിലെ അസൗകര്യങ്ങളും അപര്യാപ്തതയും ചൂണ്ടിക്കാണിച്ചപ്പോള്‍ വരുന്നവര്‍ക്കെല്ലാം സൗകര്യമൊരുക്കലല്ല നമ്മുടെ പണി എന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയതെന്നും ബെന്നി ബഹനാന് കുറ്റപ്പെടുത്തി.