തൃശൂർ: തൃശൂർ തൃക്കൂർ സ്വദേശി ലണ്ടനിൽ കോവിഡ് ബാധിച്ച് മരിച്ചു. മാവിൻചുവട് തെക്കേത്തല സണ്ണി(61)യാണ് ഇന്നലെ രാവിലെ മരിച്ചത്. ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
ജനുവരിയിലാണ് മകൾ ബിസയുടെ പ്രസവശുശ്രൂഷയ്ക്കായി ഭാര്യ ബേബിക്കൊപ്പം സണ്ണി ലണ്ടനിലെത്തിയത്. നാലുമാസത്തെ സന്ദർശക വീസയിലായിരുന്നു. ഈമാസം തിരിച്ചുവരാനിരിക്കെ കോവിഡ് ബാധിതനായി. സംസ്കാരം ലണ്ടനിൽ നടത്തും.
ബിയ മറ്റൊരു മകളാണ്. മരുമക്കൾ: ഓസ്റ്റിൻ, ജിബിൻ.