കോട്ടയം: ദുരന്ത സാഹചര്യത്തിൽ ഭിന്നശേഷിക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും രക്ഷാപദ്ധതി തയാറാക്കാനും ബന്ധപ്പെടേണ്ട വിദഗ്ധ സ്ഥാപനമായി എംജി സർവകലാശാല ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബലിറ്റി സ്റ്റഡീസിനെ (ഐയുസിഡിഎസ്) ഉൾപ്പെടുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് ബുക്ക് പുറത്തിറങ്ങി.
സം സ്ഥാനത്തെ ഈ വർഷത്തെ കാലവർഷ-തുലാവർഷ മുന്നൊരുക്ക ദുരന്ത പ്രതികരണ മാർഗരേഖയാണ് ഓറഞ്ച് ബുക്ക്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് മാർഗരേഖ തയാറാക്കുന്നത്. ഭിന്നശേഷിക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ദുരന്ത സാഹചര്യങ്ങളിൽ നിന്ന് രക്ഷിക്കുന്നതിനുമായി പ്രത്യേക പദ്ധതി തയാറാക്കാൻ ഐയുസിഡിഎസിനെ സമീപിക്കാം. ഭിന്നശേഷി സംയോജിത ദുരന്ത ലഘൂകരണ-നിവാരണ മേഖലയിൽ ഐയുസിഡിഎസ് നടപ്പാക്കിയ പദ്ധതികൾ രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. ഐക്യരാഷ്ട്രസഭയും ലോകബാങ്കും രാജ്യാന്തര ഏജൻസികളും തയാറാക്കിയ പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് റിപ്പോർട്ടിലും ഐയുസിഡിഎസിന്റെ സേവനങ്ങൾ ഇടംനേടിയിരുന്നു.
വിശദവിവരത്തിന് ഫോണ്: 9495213248 . ഇമെയിൽ: iucds mgu@gm ail.com.