നീലീശ്വരം: കോവിഡ് ബാധിച്ച് അങ്കമാലി സ്വദേശി ദുബായിൽ മരിച്ചു. നീലീശ്വരം മുട്ടന്തോട്ടിൽ പരേതനായ പൈലിയുടെ മകൻ ടോമി (48) ആണ് മരിച്ചത്. കോവിഡിനെ തുടർന്ന് വെന്റിലേറ്ററിൽ കഴിയവെയായിരുന്നു മരണം. ദുബായിൽ ഷെഫ് ആയി ജോലി നോക്കുകയായിരുന്നു. ഭാര്യ: ഷിന്റാ (നഴ്സ്, ഷാർജ) മഞ്ഞപ്ര തിരുതനത്തിൽ കുടുംബാംഗമാണ്. മക്കൾ: എവിൻ, എൽബിൻ. സഹോദരങ്ങൾ: സെബാസ്റ്റ്യൻ, ഫാ. സുധീർ ഐഎംഎസ് ആലപ്പുഴ, മേരി, സിസ്റ്റർ പുഷ്പി (സാന്തോം തെരേസ കോണ്‍വന്റ് കരിയാട്), വർഗീസ്.