തിരുവനന്തപുരം: കോവിഡ് 19 പകർച്ചവ്യാധിയെത്തുടർന്നു മാറ്റിവയ്ക്കപ്പെടുകയും ഇന്നലെ വീണ്ടും പുനരാരംഭിക്കുകയും ചെയ്ത എസ്എസൽസി പരീക്ഷയിൽ ആദ്യദിനം 99.91 ശതമാനം വിദ്യാർഥികൾ പരീക്ഷ എഴുതി. .ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന എസ്എസ്എൽസി കണക്ക് പരീക്ഷയ്ക്ക് ആകെ രജിസ്റ്റർ ചെയ്ത 4,22,450 വിദ്യാർഥികളിൽ 4,22,077 പേരാണ് പരീക്ഷ എഴുതിയത്.
വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷത്തെ പരീക്ഷകളും ഇന്നലെ തുടങ്ങി. രാവിലെ നടന്ന വിഎച്ച്എസ്ഇ, പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 56,345 കുട്ടികളിൽ 55,794 പേർ പരീക്ഷ എഴുതി. ഈ വിഭാഗത്തിൽ വിഭാഗത്തിൽ 99.02 ശതമാനമാണ് പരീക്ഷയ്ക്ക് ഇരുന്നത്. ഹയർ സെക്കൻഡറി പരീക്ഷ ഇന്ന് ആരംഭിക്കും. ആരോഗ്യവകുപ്പ്, ജില്ലാ കളക്ടർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ പോലീസ്, കെഎസ്ആർടിസി, പിടിഎ, എസ്എംസി എന്നിവരുടെയെല്ലാം പൂർണ സഹകരണ ത്താൽ ആദ്യദിനത്തിലെ പരീക്ഷകൾ പരാതിയൊന്നുമില്ലാതെ പൂർത്തിയാക്കാൻ സാധിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർഥികൾ ഉണ്ടെങ്കിൽ അവർക്ക് അവസരമൊരുക്കുമെന്നു മുഖ്യമന്ത്രി പത്രസമ്മേളനത്തിലും അറിയിച്ചു.