കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ പരാതിക്കാരനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ മകന് അബ്ദുല്‍ ഗഫൂറിനെ വിജിലന്‍സ് ചോദ്യംചെയ്തു. പരാതിക്കാരനായ ഗിരീഷ് ബാബുവിനെ അബ്ദുള്‍ ഗഫൂര്‍ നേരില്‍ കണ്ടു പണം വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. കത്രിക്കടവിലെ വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യംചെയ്യല്‍. പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട 10 കോടിയുടെ കള്ളപ്പണം ഒരു മാധ്യമ സ്ഥാപനത്തിന്റെ മറവില്‍ ഇബ്രാഹിംകുഞ്ഞ് വെളുപ്പിച്ചെന്നായിരുന്നു ഗിരീഷ് ബാബുവിന്റെ പരാതി.