നെടുമ്പാശേരി: പ്രവാസികളുമായി ഇന്നലെ മൂന്നു വിമാനങ്ങള്‍ കൂടി നെടുമ്പാശേരിയിലെത്തി. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളും ഒരു ജസീറ എയര്‍വേയ്സുമാണ് എത്തിയത്. കുവൈറ്റില്‍ പൊതുമാപ്പ് ലഭിച്ച 150 പേരാണ് ജസീറ എയര്‍വേയ്സിലുണ്ടായിരുന്നത്. ഇന്നലെ രാത്രി 8.20-നാണ് ഈ വിമാനം എത്തിയത്.