കൊച്ചി: ട്രോളിംഗ് നിരോധന കാലയളവ് കുറച്ച നടപടി പിന്‍വലിക്കണമെന്ന് പരമ്പരാഗത - ചെറുകിട മത്സ്യത്തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു. കോവിഡ് 19 കണക്കിലെടുത്താണ് ട്രോളിംഗ് നിരോധത്തില്‍ ഈ വര്‍ഷം14 ദിവസത്തെ ഇളവ് അനുവദിച്ചതെന്നാണ് കേന്ദ്ര ഫിഷറീസ് വകുപ്പ് അറിയിച്ചത്. ഇതിനു യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല.
മത്സ്യസമ്പത്ത് വര്ധിക്കുന്നതിനായാണ് മണ്‍സൂണ്‍ കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ 61 ദിവസത്തെ ട്രോളിംഗ് നിരോധനം നടപ്പാക്കി വരുന്നത്.
ട്രോളിംഗ് നിരോധത്തിലൂടെ മത്സ്യസമ്പത്തിനു വര്‍ധന ഉണ്ടായതായി പല പഠനങ്ങളും വെളിപ്പെടുത്തിയിട്ടുള്ളതാണ്. ഇപ്പോള്‍ ബോട്ടു മുതലാളിമാരുടെ സമ്മര്‍ദത്തിനു വഴങ്ങി ട്രോളിംഗ് നിരോധനത്തില്‍ വെള്ളം ചേര്‍ക്കുന്ന നടപടി അങ്ങേയറ്റം അപകടകമാണെന്നും ട്രോളിംഗ് നിരോധനം 90 ദിവസമായി വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റെ ജാക്സണ് പൊള്ളയില്, ജനറല്‍ സെക്രട്ടറി വി.ഡി. മജീന്ദ്രന്, നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം ദേശീയ ജനറല്‍ സെക്ര ട്ടറി ടി. പീറ്റര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.