തിരുവനന്തപുരം: കോവിഡ് -19 നെത്തുടർന്ന് മാറ്റിവച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ ഇന്നു പുനരാരംഭിക്കും. 30ന് പരീക്ഷ അവസാനിക്കും. ഹയർസെക്കൻഡറി പരീക്ഷ രാവിലെയും എസ്എസ്എൽസി പരീക്ഷ ഉച്ചകഴിഞ്ഞുമാണ്.
എസ്എസ്എൽസിക്ക് 4.25 ലക്ഷവും ഹയർസെക്കൻഡറിയിൽ പ്ലസ് വണ്‍ പ്ലസ് ടു വിഭാഗങ്ങളിലായി ഒൻപതു ലക്ഷം വിദ്യാർഥികളുമാണ് പരീക്ഷ എഴുതുന്നത്.
സംസ്ഥാനത്തും ലക്ഷദീപ്, ഗൾഫ് എന്നിവിടങ്ങളിലുമായി എസ്എസ്എൽസിക്ക് 2,945 പരീക്ഷാ കേന്ദ്രങ്ങളും ഹയർസെക്കൻഡറിക്ക് 2,032 പരീക്ഷാ കേന്ദ്രങ്ങളും വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക് 389 പരീക്ഷാ കേന്ദ്രങ്ങളുമാണ് ഉള്ളത്.
ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പരീക്ഷ എഴുന്ന മുഴുവൻ കുട്ടികൾക്കും മാസ്ക് വിതരണം ചെയ്യും. പരീക്ഷാ കേന്ദ്രങ്ങൾക്ക് ആവശ്യമായ ഐആർ തെർമോ മീറ്ററുകൾ, എക്സാമിനേഷൻ ഗ്ലൗസ് എന്നിവ ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ മുഖേന വിതരണം പൂർത്തിയാക്കി .
കുട്ടികൾക്കു പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ചേരാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിലേക്കായി അവർ ആവശ്യപ്പെട്ട ജില്ലകളിലേക്ക് എസ്എസ്എൽസിക്ക് 1866, ഹയർ സെക്കൻഡറി 8,835, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 219 എന്ന ക്രമത്തിൽ കുട്ടികൾക്ക് സെന്റർ മാറ്റി അനുവദിച്ചു.